അമ്പലമുകൾ: വോളിബാളിനെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും വളർന്നുവരുന്ന തലമുറയിൽ കായികക്ഷമതയും മാനസികവളർച്ചയും അതോടൊപ്പം സാമൂഹിക മനോഭാവവും വളർത്തുന്നതിനുമായി ബി.പി.സി.എൽ കൊച്ചി റിഫൈനറി വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കുട്ടികൾക്കായി വോളിബാൾ ക്യാമ്പ് നടത്തുന്നു. ബി.പി.സി.എൽ ഗ്രൗണ്ടിൽ നടത്തുന്ന ക്യാമ്പിൽ സമീപ പ്രദേശങ്ങളിലെ നാൽപതോളം കുട്ടികൾ പങ്കെടുക്കുന്നു. ബി.പി.സി.എൽ വോളിബാൾ കോച്ച് ടോം ജോസഫിന്റെ നേതൃത്വത്തിലാണ് പരിശീലനം.