 
കളമശേരി: ചങ്ങമ്പുഴ നഗറിലെ സ്റ്റേഷനറി കടയിൽ ചോക്ലേറ്റ് വാങ്ങാനെത്തിയ 13കാരിയോട് അപമര്യാദയായി പെരുമാറിയ കടയുടമയെ പോക്സോ കേസിൽ അറസ്റ്റുചെയ്തു. എച്ച്.എം.ടി കോളനി സെന്റ് ജോസഫ് റോഡ് മനക്കാട്ടുവീട്ടിൽ താമസിക്കുന്ന എം. മഹേഷിനെയാണ് (24) കളമശേരി എസ്.എച്ച്.ഒ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കമ്പംതേനിഫസ്റ്റ് ചെട്ടിനഗർ സ്വദേശിയാണ്.