 
കളമശേരി: വട്ടേക്കുന്നം സ്വദേശി നിഥിനെ ഇടപ്പള്ളി ഭാഗത്തുനിന്ന് തട്ടിക്കൊണ്ടുപോയി കുസാറ്റിനുസമീപം ഒഴിഞ്ഞ പാടശേഖരത്തിനടുത്തുള്ള വാടകവീട്ടിൽ വെച്ച് മർദ്ദിച്ചവശനാക്കി മൊബൈൽഫോൺ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ഒന്നാംപ്രതി ഏലൂർ ഫാക്ട് മാർക്കറ്റിന് സമീപം തായങ്കരി വീട്ടിൽ അലൻ മോറിസിനെയാണ് (24) കളമശേരി എസ്.എച്ച്.ഒ പി.ആർ സന്താഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.