മരട്: മരടിൽ കാറിടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. നിറുത്താതെ പോയ കാർ പിന്നീട് അടുത്തുള്ള സർവീസ് സെന്ററിൽ നാട്ടുകാർ കണ്ടെത്തി. ഇന്നലെ വൈകിട്ട് 3.30ഓടെ കൊച്ചി - മധുര ദേശീയപാതയിൽ മരട് കൊട്ടാരം ജംഗ്ഷനിൽ ഉഷ ബേക്കറിക്ക് സമീപമായിരുന്നു അപകടം. മരട് മുളക്കരയിൽ സുരേഷിന്റെ ഭാര്യ ബിന്ദുവിനാണ് (44) പരിക്കേറ്റത്. നട്ടെല്ലിനും ഷോൾഡറിനും മുഖത്തും പരിക്കേറ്റ ഇവരെ മരടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേക്കും മാറ്റി.