legal

കൊച്ചി: ദേശീയ ലോക്‌ അദാലത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 26ന് സംസ്ഥാനത്തെ കോടതികളിലും അദാലത്ത് നടത്തും. കോടതികളിൽ നിലവിലുള്ള തർക്കങ്ങളും കേസുകളും അദാലത്തിൽ പരിഗണിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവർ നേരിട്ടോ അഭിഭാഷകർ മുഖേനയോ അവ അദാലത്തിലേക്ക് അയയ്ക്കണം.

കോടതിയിൽ എത്തിയിട്ടില്ലാത്ത തർക്കങ്ങൾ അദാലത്തിൽ പരിഗണിക്കുന്നതിന് തർക്കത്തിന്റെ വിശദവിവരങ്ങളും കക്ഷികളുടെ വിലാസവും വെള്ളപേപ്പറിൽ എഴുതി താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയിലോ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിലോ നൽകണം. വിവരങ്ങൾക്ക് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുമായോ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായോ ബന്ധപ്പെടണം. ഫോൺ: 0484-2396717