പെരുമ്പാവൂർ: രാഹുൽ ഗാന്ധിയെ അനുഗമിച്ച് ഇ.ഡി. ഓഫീസിലേക്ക് മാർച്ച് നടത്തിയ കെ.സി.വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കന്മാരെയും പ്രവർത്തകരെയും ക്രൂരമായി മർദ്ദിച്ച് കസ്റ്റഡിയിലെടുത്ത പൊലീസിന്റെ നടപടിക്കെതിരെ ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ പെരുമ്പാവൂർ യാത്രി നിവാസിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ എൻ.എ. ഹസ്സൻ, വി.എച്ച്.മുഹമ്മദ് ,എം.എം. ഷാജഹാൻ, ടി.ജി. സുനിൽ, ഷീബ രാമചന്ദ്രൻ, ഇസ്മായിൽ നാനേതാൻ, ടി എം ഷാജഹാൻ,പോൾ ചെതലൻ, ജോജോ പട്ടാൽ, യൂത്ത് കോൺഗ്രസ് നേതാക്കളായ സെയ്ഫ് വെങ്ങോല, താജു കുടിലിൽ, നൗഷാദ് വെങ്ങോല, സഫീർ മുഹമ്മദ്, ജെഫർ റോഡ്രിഗ്‌സ്, മിഥുൻ എബ്രഹാം, വിമേഷ് വിജയൻ, അരുൺ ചാക്കപ്പൻ, വിജീഷ് വിദ്യാധരൻ, ബിനു ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.