അങ്കമാലി: ഡി.വൈ.എഫ്.ഐ.നായത്തോട് സൗത്ത് യൂണിറ്റ് സെക്രട്ടറി, മുനിസിപ്പൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച വി.വി.അമ്പാടിയുടെ 9-ാമത് അനുസ്മരണ ദിനം നടത്തി.നാടൻപാട്ട് കലാകാരനായിരുന്നു. അനുസ്മരണ സമ്മേളനംഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ്. റോജീസ് മുണ്ടപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഡി.വൈ. എഫ്.ഐ യൂണിറ്റ് സെക്രട്ടറി സുബിൻ എം.എസ്. അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, ട്രഷറർ പി.ആർ. രെജീഷ്, സി.പി.എം ലോക്കൽ സെക്രട്ടറി കെ.ഐ.കുര്യാക്കോസ്, നഗരസഭാ പ്രതിപക്ഷ നേതാവ് ടി. വൈ.എല്യാസ്, പുകസ ജില്ലാ ജോ.സെക്രട്ടറി ഷാജി യോഹന്നാൻ,സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ജിജൊ ഗർവാസീസ് എന്നിവർ സംസാരിച്ചു.