പെരുമ്പാവൂർ: പിണറായി സർക്കാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി.പെരുമ്പാവൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് ഡേവിഡ് തോപ്പിലാന്റെ അദ്ധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ യോഗം പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാജി സലിം ഉദ്ഘാടനം ചെയ്തു. കുറുപ്പംപടി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. വർഗീസ്, ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് വി. റഹിം, സി.വി. മുഹമ്മദാലി, പി.കെ.മുഹമ്മദ് കുഞ്ഞ്, വി.എച്ച്.മുഹമ്മദ്, അൻവർ സാദത്ത് തുടങ്ങിയവർ സംസാരിച്ചു.