
പെരുമ്പാവൂർ: ഒക്കൽ ടി.എൻ.വി വായനശാല കുടുംബസംഗമം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി.വി. ശശി അദ്ധ്യക്ഷതവഹിച്ചു. പ്ലാനിംഗ് ബോർഡ് അവലോകനവിഭാഗം മേധാവിയായി നിയമിതയായ ഡോ. എ.എസ്. സുനിത, സംസ്ഥാനത്തെ മികച്ച തഹസിൽദാറായി തിരഞ്ഞെടുക്കപെട്ട വിനോദ്‌രാജ്, മികച്ച കോൺട്രാക്ടർ കെ.എം. സിന്തിൽ എന്നിവരെ അനുമോദിച്ചു. എൽ.എസ്.എസ് സ്‌കോളർഷിപ്പ് പരീക്ഷയിൽ വിജയംനേടിയ കുട്ടികൾക്ക് ട്രോഫികൾ സമ്മാനിച്ചു. 50 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 3000 പച്ചക്കറിത്തൈകളും വിതരണംചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.ജെ. ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശശി, കെ. അനുരാജ്, ടി.ബി. ജയൻ, എം.വി. ബാബു എന്നിവർ സംസാരിച്ചു.