ngo

കളമശേരി: മുഖ്യമന്ത്രിക്കെതിരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ.യുടെ ആഭിമുഖ്യത്തിൽ കളമശേരി ഗവ.ഐ.ടി.ഐ ജീവനക്കാർ പ്രകടനം നടത്തി. കേരള എൻ.ജി.ഒ യൂണിയൻ കളമശേരി ഏരിയ സെക്രട്ടറി ടി.വി.സിജിൻ, പ്രസിഡന്റ് ഇ.എ.മുഹമ്മദ് അഫ്സൽ, ട്രഷറർ വി.ദീപ, വൈസ് പ്രസിഡന്റുമാരായ കെ.യു.ബോബിറ്റ്, സി.കെ.ജ്യോതി, ജോയിന്റ് സെക്രട്ടറി വി.എസ്.വിനോദ് കുമാർ, കെ.ജി.ഒ.എ ഏരിയ ജോയിന്റ് സെക്രട്ടറി പി.കെ.രഘുനാഥൻ എന്നിവർ സംസാരിച്ചു