പെരുമ്പാവൂർ: എറണാകുളം ജില്ലാ പഞ്ചായത്ത് 12 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മുടക്കുഴ പഞ്ചായത്തിലെ പെട്ടമല - ഈസ്റ്റ് ഐമുറി റോഡ് ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. റോഷ്‌നി എൽദോ, കെ.ജെ. മാത്യു, ജോബി മാത്യു, കെ.കെ. ശിവരാജൻ, സോജൻ ജോർജ് എന്നിവർ പ്രസംഗിച്ചു.