t

ചോറ്റാനിക്കര: സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വേണു മുളന്തുരുത്തി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെകട്ടറി റീസ് പുത്തൻവീടൻ, കെ.ജെ ജോസഫ്, കെ.ആർ ജയകുമാർ, ആർ.ഹരി, ബെന്നി കെ.പൗലോസ്, ഷാജി ജോർജ്, മറിയാമ്മ ബെന്നി, സൈബ താജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.