
തൃപ്പൂണിത്തുറ: എരൂർ പള്ളിപ്പാനം കനാൽ റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് മനക്കൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.ബി. മധുസൂദനന്റെ അദ്ധ്യക്ഷതയിൽ കൂടിയ തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ (ട്രൂറ) യോഗം വ്യക്തമാക്കി.
ഇതിനായി ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു. ട്രൂറ ചെയർമാൻ വി.പി. പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. കൺവീനർ വി.സി. ജയേന്ദ്രൻ, വി.ജി. മുരളീകൃഷ്ണദാസ്, എ. മാധവൻ കുട്ടി, ചന്ദ്രബാബു, എസ്. സഞ്ജയൻ, ദീപക് ഷേണായി, എം.ആർ. സത്യൻ, ജിജി വെണ്ടറപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.