files

തൃക്കാക്കര: ജില്ലയിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നത് ത്വരിതപ്പെടുത്താനായി ഇന്നാരംഭിക്കുന്ന ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഉദ്ഘാടനം ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെപ്തംബർ 30 വരെ തീവ്രയജ്ഞം തുടരും.
ഇതോടനുബന്ധിച്ച് ജില്ലാതല യോഗം ജൂൺ 20ന് ഉച്ചയ്ക്ക് രണ്ടിന് കളമശേരി കുസാറ്റ് സെമിനാർ കോംപ്ലക്സിൽ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ നടത്തും. ജൂൺ 15 വരെ തീർപ്പാക്കാനുള്ള ഫയലുകളുടെ എണ്ണം, വിവിധ തീയതികളിൽ തീർപ്പാക്കാൻ ഉദ്ദേശിക്കുന്ന ഫയലുകളുടെ എണ്ണം, ഫയൽ തീർപ്പാക്കുന്നതിനുളള ആക്‌ഷൻ പ്ലാൻ എന്നിവ തയ്യാറാക്കും.