bishop

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണക്കോടതി കുറ്റമുക്തനാക്കിയെന്ന പേരിൽ ഫ്രാങ്കോ മുളയ്ക്കലിനെ ജലന്തർ ബിഷപ്പായി വീണ്ടും നിയമിക്കുന്നത് 10 കല്പനകളെയും കാനോൻ നിയമങ്ങളെയും വെല്ലുവിളിക്കുന്നതാണെന്ന് സേവ് ഔവർ സിസ്റ്റേഴ്‌സ് കേന്ദ്രസമിതിയോഗം അഭിപ്രായപ്പെട്ടു. എസ്.ഒ.എസ് ചെയർമാൻ ഫെലിക്‌സ് ജെ.പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഫാ.അഗസ്റ്റിൻ വട്ടോളി, ഫാ.ഡോമിനിക് പത്യാല, അഡ്വ.ജോസ് ജോസഫ്, ഷൈജു ആന്റണി, സി.ആർ.നീലകണ്ഠൻ, ആദം അയൂബ്, പി.എ.പ്രേംബാബു, അഡ്വ.വർഗീസ് പറമ്പിൽ, അഡ്വ.കെ.വി ഭദ്രകുമാരി, ടി.സി.സുബ്രഹ്മണ്യൻ, ജോർജ് കട്ടിക്കാരൻ തുടങ്ങിയവർ സംസാരിച്ചു.