
തൃക്കാക്കര: സഹകരണ വകുപ്പിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അയ്യനാട് സർവീസ് സഹകരണ ബാങ്ക് പാലച്ചുവട് ബ്രാഞ്ച് പരിസരത്ത് മാവിൻ തൈകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ആർ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാലുവർഷവും പ്ലാവ്, കശുമാവ്, തെങ്ങ്, പുളി തൈകളാണ് നൽകിയത്. സെക്രട്ടറി സി.സി. ജലജകുമാരി, ബോർഡ് അംഗം സി.ബി.ബെന്നി, ബ്രാഞ്ച് മാനേജർ കെ.എം.മീര എന്നിവർ സംസാരിച്ചു.