
കൊച്ചി: സർക്കാരിന്റെ മദ്യനയം ഇരട്ടത്താപ്പാണെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെ.സി.ബി.സി) മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ്പ് ഡോ. യൂഹാനോൻ തെയഡോഷ്യസ് പറഞ്ഞു.
മദ്യവിരുദ്ധ സമിതി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ മദ്യത്തിൽ മുക്കിക്കൊല്ലുന്ന നയമാണ് ആവിഷ്‌കരിക്കുന്നത്. മദ്യത്തിന്റെ ലഭ്യത കുറയ്ക്കാൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ജോൺ അരീക്കൽ, ട്രഷറർ തോമസ്‌കുട്ടി മണക്കുന്നേൽ, അഡ്വ.ചാർളിപോൾ, സി.എക്‌സ്.ബോണി, സിസ്റ്റർ അന്നാ ബിന്ദ തുടങ്ങിയവർ പ്രസംഗിച്ചു.