t

തൃപ്പൂണിത്തുറ: പട്ടികജാതി ക്ഷേമവകുപ്പിൽ നിന്ന് പൂത്തോട്ട കമ്പിവേലിക്കകം പട്ടികജാതി കോളനിക്ക് ഒരു കോടിരൂപയുടെ സ്പെഷ്യൽ ഫണ്ട്‌ നവീകരണത്തിനായി അനുവദിച്ചു. പദ്ധതിയുടെ ആലോചനാ യോഗം പൂത്തോട്ട എസ്.സി.കമ്മ്യൂണിറ്റി ഹാളിൽ കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.

വാർഡ് മെമ്പർ എ.എസ്.കുസുമൻ അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫീസർ സി.ചിത്ര പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ ഡിവിഷനൽ മെമ്പർ സിജി അനോഷ്, ഉദയംപേരൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിത മുരളി, എട്ടാം വാർഡ് മെമ്പർ എം.പി.ഷൈമോൻ, അസി.പ്രൊജക്റ്റ്‌ എഞ്ചിനീയർ സുധി തുടങ്ങിയവർ പ്രസംഗിച്ചു.