
പറവൂർ: തട്ടുകടവ് മുസിരിസ് ജെട്ടിക്ക് സമീപം നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവീസ് സഹകരണ ബാങ്കിന്റെ മാർക്കറ്റ് ശാഖ പ്രവർത്തനം ആരംഭിച്ചു. മുൻമന്ത്രി എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എം. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി. രാജു ലോക്കർ കൈമാറ്റവും ടി.ആർ. ബോസ് ആദ്യ നിക്ഷേപം സ്വീകരിക്കലും കെ.പി. വിശ്വനാഥൻ ആദ്യ വായ്പ വിതരണവും നടത്തി. എം.കെ. ബാനർജി, സി.എ. രാജീവ്, ടി.ഡി. റീജൻ, സെക്രട്ടറി ഇൻ ചാർജ് എ.പി. ജീജ എന്നിവർ സംസാരിച്ചു.