മൂവാറ്റുപുഴ: ഏനാനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഔദ്യോഗിക പാനലിലെ 13 പേരും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേതൃത്വം കൊടുത്ത സഹകരണ ജനാധിപത്യ മുന്നണിയുടെ ജനറൽ വിഭാഗത്തിൽ പാനൽ ലീഡർ ജീമോൾ പോൾ (3055), അജി ജോർജ്ജ് (2704), അഷ്‌റഫ് ഇടുമാങ്കുഴി (2511), അഡ്വ. ജോജോ ജോസഫ് (2836), ജോമി ജോൺ (2906), ജോസ് പോൾ (2763), ബിനിൽ മാത്യു (2605), കെ.എസ്. രമേശ് കുമാർ (2516), വനിതാവിഭാഗത്തിൽ ജാൻസി ജോർജ്ജ് (2993), ജോളി ഉലഹന്നൻ (2572), സോണി എൽദോസ് (2366), പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ വിജയൻ വി.കെ. (2697), നിക്ഷേപക സംവരണവിഭാഗത്തിൽ റോയി എം.സി. (2975) എന്നിവരാണ് വിജയിച്ചത്.
ബി.ജെ.പി.യുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണ വാങ്ങിയിട്ടും യു.ഡി.എഫ് വിമത സ്ഥാനാർത്ഥികൾക്ക് പരാജയമേറ്റുവാങ്ങേണ്ടി വന്നു. വിമതർക്കെതിരെ നടപടിയെടുക്കണമെന്ന് ആയവനയിലെ യു.ഡി.എഫ് നേതൃത്വം യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.
ഇന്നലെ ആയവന പള്ളിത്താഴത്തു നിന്ന് ആരംഭിച്ച സ്വീകരണ ഘോഷയാത്ര കാലാമ്പൂർ ചിറപ്പടിയിൽ സമാപിച്ചു. യു.ഡി.എഫ്. നേതാക്കളായ ജോസഫ് വാഴക്കൻ, ഫ്രാൻസീസ് ജോർജ്ജ്, അബ്ദുൾ മജീദ്, അനൂപ് ജേക്കബ് എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു.