പെരുമ്പാവൂർ: കോൺഗ്രസ് ഓഫീസുകൾക്കെതിരായ സി.പി.എം ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് കമൽ ശശി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഷാജി സലിം, പി.കെ. മുഹമ്മദ് കുഞ്ഞ്, പോൾ പാത്തിക്കൽ, ചെറിയാൻ ജോർജ്, അബ്ദുൾ നിസാർ, ഷിയാസ് കെ.എം., മരിയ സാജ് മാത്യു, രഞ്ജിത്ത് മത്തായി, സഫീർ മുഹമ്മദ്, ജെഫർ റോഡ്രിഗ്‌സ്, ബിബിൻ ഇ. ഡി. തുടങ്ങിയവർ നേതൃത്വം നൽകി.