ksba

മൂവാറ്റുപുഴ: കേരളാ സ്റ്റേറ്റ് ബാർബർ- ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ( കെ.എസ്.ബി.എ) മൂവാറ്റുപുഴ താലൂക്ക് യോഗം നടന്നു. സംസ്ഥാന സെക്രട്ടറി കെ.എൻ. അനിൽ ബിശ്വാസ് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.കെ.രാജു അദ്ധ്യക്ഷത വഹിച്ചു , ജില്ലാ വൈസ് പ്രസിഡന്റ് സി.പി. ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ എം.ജെ. അനു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. താലുക്ക് സെകട്ടറി വി.എ. ഷക്കീർ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു താലുക്ക് സെക്രട്ടറി വി.എ. ഷക്കീർ, താലൂക്ക് ജോയിന്റ് സെക്രട്ടറി ടി.കെ.ഷിജു , താലൂക്ക് വൈസ് പ്രസിഡന്റ് ശങ്കർ.ടി.ഗണേഷ്, താലൂക്ക് ജോയിന്റ് സെക്രട്ടറി വി.പി. മനോജ്, ജില്ലാ കമ്മിറ്റി അംഗം എം.എം. അനസ്, താലുക്ക് വൈസ് പ്രസിഡന്റ് ശങ്കർ.ടി.ഗണേഷ് എന്നിവർ പ്രസംഗിച്ചു. താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറി കെ.എൻ. അനിൽ ബിശ്വാസിനെയും ജില്ലാ വൈസ് പ്രസിഡന്റ് സി.പി. ഹരീഷിനെയും യേഗത്തിൽ ആദരിച്ചു.