
കൊച്ചി: എറണാകുളം ജനറൽ ഹോസ്‌പിറ്റലിൽ ഒരുവർഷത്തിനകം അഞ്ചു കോടിയുടെ പുതിയ സി.ടി സ്‌കാൻ മെഷീൻ പ്രവർത്തനസജ്ജമാകും. എൽ.എൻ.ജി പെട്രോനെറ്റിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നുള്ള 4.5 കോടി രൂപയും ഹൈബി ഈഡൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിലെ 50 ലക്ഷം രൂപയും ഉപയോഗിച്ചാണിത് വാങ്ങുന്നത്.
ധാരണാപത്രത്തിൽ ജനറൽ ഹോസ്പിറ്റലും എൽ.എൻ.ജി പെട്രോനെറ്റും ഒപ്പു വച്ചു. ഹൈബി ഈഡൻ, പെട്രോനെറ്റ് പ്ലാന്റ് ഹെഡ് യോഗാനന്ദ റെഡ്ഢി, മിഥിലേഷ് സിംഗ്, ആശിഷ് ഗുപ്ത, അനന്ത് കുൽക്കർണി, വിഷ്ണു നമ്പൂതിരി, ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.എ.അനിത, എൻ.എച്ച്.എം ജില്ലാ പ്രൊജക്‌ട് മാനേജർ ഡോ.സജിത് ജോൺ, ഡോ.ജുനൈദ് റഹ്മാൻ, ആർ.എം.ഒ ഡോ.ഷാബ് ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.