മട്ടാഞ്ചേരി: ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂൾ അടച്ചുപൂട്ടാനുള്ള മാനേജ്മെന്റ് നീക്കം അപലപനീയമാണെന്ന് സി.പി.എം കൊച്ചി ഏരിയ സെക്രട്ടറി കെ.എം. റിയാദ് പറഞ്ഞു. മട്ടാഞ്ചേരിയിലെ സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന 80 വർഷത്തിലധികം പഴക്കമുള്ള സ്കൂളാണിത്. എൽ.കെ.ജി മുതൽ പത്താംക്ലാസ് വരെയുണ്ട്. പഠന നിലവാരത്തിലും സ്കൂൾ മുമ്പിലാണ്.
പി.ടി.എ., അദ്ധ്യാപകർ, നാട്ടുകാർ, പൂർവ വിദ്യാർഥികൾ എന്നിവരും സ്കൂൾ നിലനിറുത്തണമെന്ന് ആവശ്യപ്പെടുന്നു. മാനേജ്മെന്റിന് സ്കൂൾ നടത്താൻ താത്പര്യമില്ലെങ്കിൽ സർക്കാരിന് കൈമാറണമെന്നും കൊച്ചി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.