cpm

മൂവാറ്റുപുഴ : മഞ്ഞള്ളൂർ പഞ്ചായത്തിലെ വികസന മുരടിപ്പിനും യു.ഡി.എഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. സി. പി. എം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കമ്മിറ്റി കൺവീനർ ഇ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി എം.കെ. മധു, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ഡൊമിനിക് സ്കറിയ, ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം .എം .ചാക്കോ, എൻ.സി.പി നിയോജക മണ്ഡലം പ്രസിഡന്റ് വിൻസന്റ് നെടുങ്കല്ലേൽ, പഞ്ചായത്ത് അംഗം കെ. വി .സുനിൽ എന്നിവർ സംസാരിച്ചു. പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിലുൾപ്പെട്ട ഗുണഭോക്താക്കൾക്ക് സ്ഥലവും വീടും അനുവദിയ്ക്കുവാൻ നടപടി സ്വീകരിക്കുക, തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുക, വഴിവിളക്കുകൾ തെളിക്കുക, വാഴക്കുളം ടൗണിൽ കുരിശുപള്ളിക്ക് സമീപം വെള്ളക്കെട്ട് ഒഴിവാക്കുക, തരിശ് ഭൂമി കൃഷിയോഗ്യമാക്കുവാൻ നടപടി സ്വീകരിക്കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക, പഞ്ചായത്തിൽ വയോജന പാർക്ക് തുറന്ന് കൊടുക്കുക എന്നിവ ആവശ്യപ്പെട്ടായിരന്നു സമരം.