
പറവൂർ: നന്ത്യാട്ടകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു അദ്ധ്യാപകൻ പ്രമോദ് മാല്യങ്കര തയ്യാറാക്കിയ എക്സർസൈസ് ടിപ്സുകളുടെ വിഡിയോ സി.ഡി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ചേർന്ന് പ്രകാശനം ചെയ്തു.
പഠനാന്തരീക്ഷം രസകരമാക്കാൻ കഴിയുന്നതാണ് പത്ത് മിനിറ്റ് ദൈർഘ്യമുള്ള ക്ളാസ് റൂം എക്‌സർസൈസർ ടിപ്പ്സുകൾ. താളം, താളം, കൈതാളം, വിരൽതാളം പിന്നെ കാൽത്താളം ഇങ്ങിനെ പോകുന്നു പത്ത് മിനിറ്റുകളോളം പലവിധ താളംപിടികൾക്കു ശേഷം കൈയടിയോടെ അവസാനിക്കുന്നതാണ് ടിപ്സുകൾ. യൂട്യൂബിലും ഇത് ലഭിക്കും.