അങ്കമാലി : ദേശീയ തലത്തിൽ നടക്കുന്ന സാങ്കേതിക സമ്മേളനമായ കോസ്‌ഫൈ 2കെ22 അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ തുടക്കമായി. ഇലക്ട്രിക്ക് വാഹനങ്ങളുടെ വിവിധ സാങ്കേതിക വശങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. പ്രദർശനങ്ങൾ, ഹാക്കത്തോൺ ഡ്രോൺ വർക്ക് ഷോപ്പ്, പി.എൽ.സി വർക്ക് ഷോപ്പ് എന്നിവ ഒരുക്കിയിട്ടുണ്ട്. സാങ്കേതിക സമ്മേളനം ഫിസാറ്റ് ചെയർമാൻ ഷിമിത്ത് പി.ആർ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ സി. ഷീല അദ്ധ്യക്ഷത വഹിച്ചു.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന വിവിധ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകും. തിരഞ്ഞെടുക്കപ്പെട്ട 15 കോളേജുകളിൽ നിന്നായി 50 ഓളം ടീമുകൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. പരിപാടിയിൽ സ്കൂൾ വിദ്യാർത്ഥികളും പങ്കാളികളാകും. ചടങ്ങിൽ എക്യുപോ ഹെൽത്ത് വൈസ് പ്രസിഡന്റ് ഫിൻസി എം.യൂസഫ്, സീനിയർ സാപ്പ് കൺസൽട്ടന്റും പൂർവ വിദ്യാർത്ഥിയുമായ ഡോണി ജോൺ, ഡീൻ ഡോ. പി.ആർ. മിനി , ഇലെക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ.ആർ. അർച്ചന, പ്രോഗ്രാം കോ-ഓർഡിനേറ്ററുമാരായ ഡോ.ആർ.പാർവതി, ഡോ.സൂര്യ സൂസൻ അലക്സ് , സ്റ്റാനി ഇ.ജോർജ്, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ആദർശ് സതീശൻ തുടങ്ങിയവർ സംസാരിച്ചു