award

കാലടി: ലോക രക്തദാന ദിനത്തിൽ മാണിക്കമംഗലം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് പുരസ്കാര നിറവിൽ. രക്ത ദാന മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് ഐ.എം.എയുടെ മികച്ച രക്തദാന യൂണിറ്റിനുള്ള ഈ വർഷത്തെ അവാർഡ് ലഭിച്ചത്.

സംസ്ഥാന അവാർഡും ഐ.എം. എ മദ്ധ്യ മേഖലയുടെ അവാർഡും മുമ്പ് ലഭിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി കാലത്ത് കേരളത്തിലെ ആദ്യത്തെ പ്ലാസ്മ ദാന ക്യാമ്പ്, വനിതാ ക്യാമ്പുകൾ സംഘടിപ്പിച്ചും സ്കൂൾ ശ്രദ്ധ നേടിയിട്ടുണ്ട്.