പറവൂർ: നഗരപ്രദേശങ്ങളിലും, സമീപ പഞ്ചായത്തുകളിലും പനി പടർന്ന്പിടിക്കുന്ന സാഹചര്യത്തിൽ താലൂക്ക് ആശുപത്രിയിൽ പനി ബാധിതർക്കായി പ്രത്യേക ക്ലിനിക്ക് തുടങ്ങണമെന്ന് സി.പി.എം ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. സ്കൂൾ തുറന്നതോടെ കുട്ടികളിൽ പനി വ്യാപകമാണ്. താലൂക്കിന്റെ പലയിടങ്ങളിലും എലിപ്പനി, ഡെങ്കിപ്പനി എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് താലൂക്ക് ആശുപത്രിയിൽ പനി ക്ലിനിക്ക് തുടങ്ങാൻ നഗരസഭ മുൻകൈ എടുക്കണമെന്ന് ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് ആവശ്യപ്പെട്ടു.