കുറുപ്പംപടി : ഓടക്കാലി മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി. സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ മേഖലാ ഭാരവാഹികളായ ജോസ് കുര്യാക്കോസ്,കെ.ജി മോഹനൻ,യൂണിറ്റ് ഭാരവാഹികളായ സി.എ. നിസാർ,എം.എൻ. രമണൻ, ബിനോയ് ചെമ്പകശ്ശേരി, സിറിൽ അനിൽ, സുബൈദ പരീത് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി തോമസ് സെബാസ്റ്റ്യൻ(രാജു മാങ്കുഴ) (പ്രസിഡന്റ്),എം.എം. ഷൗക്കത്തലി (സെക്രട്ടറി)പി പി വേണുഗോപാൽ (ട്രഷറർ),എം.എൻ.രമണൻ (വൈസ് പ്രസിഡന്റ്), അനിൽ.വി.കുഞ്ഞ്(ജോ.സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.