പറവൂർ: പട്ടണം എൽ.പി സ്കൂളിൽ നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ കല്ലിടൽ പഞ്ചായത്ത് പ്രസിഡന്റ്‌ ശാന്തിനി ഗോപകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.പി. അരൂഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, പറവൂർ വടക്കേക്കര സഹകരണ ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ്, സെമീറ ഉണ്ണികൃഷ്ണൻ, ലൈബി സാജു, വി.എ. താജുദീൻ, കെ.വി. അനന്തൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തിന്റെ റോഡിതര ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം നിർമ്മിക്കുന്നത്.