1

 കരട് പട്ടിക പ്രസിദ്ധീകരിച്ചു

തൃക്കാക്കര: അർഹരായവർക്ക് സർക്കാർ സഹായത്തോടെ വീട് നിർമ്മിച്ചുനൽകുന്ന ലൈഫ് പദ്ധതിക്ക് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലഭിച്ചത് 35,415 അപേക്ഷകൾ. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലാണ് ഏറ്റവുധി​കം - 1,424 എണ്ണം. ഏറ്റവും കുറവ് രാമമംഗലത്ത്,​ 141 പേർ. മുനിസിപ്പാലിറ്റികളിൽ കോതമംഗലമാണ് മുന്നി​ൽ, 276 പേർ. കുറവ് ആലുവ മുനിസിപ്പാലിറ്റിയിൽ,​ 38 പേർ.

തൃക്കാക്കരയിൽ 160 അപേക്ഷകളുണ്ട്. കൊച്ചി​ കോർപ്പറേഷനി​ൽ കൂടുതൽ അപേക്ഷകരുളളത് കാരണക്കോടം വാർഡിലാണ്,​ 148 പേർ. കുറവ് ചെറളായി വാർഡിൽ,​ രണ്ടുപേർ മാത്രം. ഐലൻഡ് നോർത്ത് വാർഡിൽ അപേക്ഷകരില്ല.

അപ്പീൽ വെള്ളിയാഴ്ച വരെ

''തൃക്കാക്കര നഗരസഭയി​ൽ കരട് പട്ടിക പ്രസി​ദ്ധീകരി​ച്ചി​ട്ടുണ്ട്. വെള്ളിയാഴ്ച വരെ അപ്പീൽ സമർപ്പിക്കാം. പുതിയ അപേക്ഷ സ്വീകരിക്കി​ല്ല""

ബി.അനിൽകുമാർ,​

മുൻസിപ്പൽ സെക്രട്ടറി

• ലൈഫ് പദ്ധതി​ അപേക്ഷകൾ

 82 പഞ്ചായത്ത് : 32,273

 13 മുനിസിപ്പാലിറ്റി : 1,863

 കൊച്ചി​ കോർപ്പറേഷൻ : 1,279