
കുറുപ്പംപടി : മുടക്കുഴ പഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് പുതിയ ഫർണിച്ചറുകൾ നൽകി കുടുംബശ്രീ ജില്ല മിഷൻ. 28 ഭിന്നശേഷിയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വിതണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവ്വഹിച്ചു. വാർഡ് അംഗം ഡോളി ബാബു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് എപോൾ, കെ.ജെ. മാത്യു. സി.ഡി.എസ് ചെയർ പേഴസൻ ദീപ ശ്രീജിത്ത്, ഷിജി ബെന്നി, ബഡ് സ്കൂൾ ടീച്ചർ ഷീജ, എൻ.പി.രാജീവ് എന്നിവർ പ്രസംഗിച്ചു.