കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിന് സമീപം റോഡരികിൽ സ്ഥാപിച്ചിരുന്ന യൂത്ത് കോൺഗ്രസിന്റെ കൊടിമരവും ഫ്ളക്സ്ബോർഡും നശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതിനുശേഷമാണ് സംഭവം. കാലടി പൊലീസ് സ്ഥലത്തെത്തി. ഇന്നലെ രാവിലെ പത്തോടെ കൊടിമരവും ഫ്ലക്സ് ബോർഡും കോൺഗ്രസുകാർ പുന:സ്ഥാപിച്ചു.
നീലീശ്വരം കവലയിൽ നടത്തിയ പ്രതിഷേധപ്രകടനം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സാംസൺ ചാക്കോ ഉദ്ഘാടനം ചെയ്തു. ബിജി സെബാസ്റ്റിൻ, പോൾസൺ കാളാംപറമ്പിൽ, സ്റ്റീഫൻ മാടവന, കൊച്ചു ത്രേസ്യ തങ്കച്ചൻ, മനോജ് മുല്ലശ്ശേരി, ടിനു തറയിൽ തറയിൽ എന്നിവർ സംസാരിച്ചു.
ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ വൈകിട്ട് നീലീശ്വരത്ത് പ്രതിഷേധപ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി കെ.കെ. വത്സൻ, കെ.ജെ. ബോബൻ, ആനി ജോസ്, വിജി റെജി, വി.കെ. വത്സൻ, സതി ഷാജി, പി.ജെ. ബിജു, ഷാമോൻ ഷാജി, സി.എസ്.ബോസ്, ഷിബു പറമ്പത്ത്, ശരത്ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ സംഘർഷസാദ്ധ്യത ഒഴിവായി.