mosc

കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ സർജിക്കൽ നഴ്സിംഗ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ രക്തദാനദിനാചരണം നടത്തി. പതോളജി വിഭാഗം മേധാവി ഡോ.ഉഷ പുതിയോട്, ഡോ. ബീന മേരി തോമസ് എന്നിവർ ബോധവത്കരണ ക്ളാസെടുത്തു. നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.എ. ഷീല ഷേണായ് ബോധവത്കരണ വീഡിയോ പ്രകാശനം ചെയ്തു. പ്രൊഫ. സോണിയ അബ്രാഹം ആശംസകളർപ്പിച്ചു. നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്തദാനം നടത്തി.