
ഫോർട്ടുകൊച്ചി: കൊച്ചി രൂപത വൈദികൻ ഫാ. ജോസഫ് വടക്കേവീട്ടിൽ (65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് എഴുപുന്ന നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. കൊച്ചി രൂപത അസോസിയേറ്റ് പ്രൊക്യുറേറ്ററായിരുന്നു. ആറ് വർഷം ഇക്വഡോറിലെ എസ്‌മെറാൾഡ് രൂപതയിൽ മിഷണറിയായും പ്രവർത്തിച്ചിരുന്നു. സഹോദരങ്ങൾ: ജോർജ്ജ്, സി. മേരി, സുസാനി, സി. ബെറ്റി.