
കുറുപ്പംപടി : അഖില കേരള വിശ്വകർമ്മ മഹാസഭ ഇരവിച്ചിറ ശാഖയിൽ കുടുംബയോഗവും പഠനോപകരണ വിതരണവും നടന്നു. രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. പി. അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡൻറ് കെ. ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം കുര്യൻ പോൾ, ശാഖാ സെക്രട്ടറി കെ.എ. ശശി, ബോർഡ് അംഗം കെ.എ. മോഹനൻ, പ്രിയ വേണു, അപർണ്ണ വേണു എന്നിവർ സംസാരിച്ചു.