 
പറവൂർ: ദേശീയപാത 66ൽ അണ്ടിപ്പിള്ളിക്കാവിന് സമീപത്തെ സ്ലാബ് ഇല്ലാത്ത കാനയിലേക്ക് വീണ്ടും വാഹനം മറിഞ്ഞു. മലപ്പുറത്തുനിന്ന് ചെല്ലാനത്തേക്കുപോയ ടോറസ് ലോറി ഇന്നലെ പുലർച്ചെ നാലരയോടെയാണ് മറിഞ്ഞത്. റോഡിന്റെ അരിക് ചേർത്തപ്പോൾ കാനയിലേക്ക് വീഴുകയായിരുന്നു. സമീപത്തെ വീടിന്റെ മതിലിൽ തങ്ങിയാണ് ടോറസ് നിന്നത്. മതിലിനും കേടുപാടുണ്ടായി. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കാനയ്ക്ക് സ്ലാബ് ഇല്ലാത്തതിനാൽ ഒട്ടേറെ അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. വാഹനങ്ങൾ കാനയിലേക്ക് പലതവണ വീണിട്ടും യാതൊരു സുരക്ഷാനടപടിയുമില്ല. കാനയുടെ ഭാഗത്ത് വളവാണ്. കാൽനടയാത്രക്കാർക്ക് ഒതുങ്ങി നടക്കാൻപോലും ഇടമില്ലാത്ത തരത്തിൽ കാനയോട് ചേർന്നാണ് റോഡ്.