mosc

കിഴക്കമ്പലം: കാർഷിക വികസന വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പെരിങ്ങാല ആത്മ ഫുഡ് സെക്യൂരി​റ്റി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് അംഗങ്ങളായ നിസാർ ഇബ്രാഹിം, എൻ. ഒ. ബാബു എന്നിവർ ചേർന്ന് നിർവ്വഹിച്ചു. കൃഷി ഓഫിസർ ആർ. സിദ്ധാർഥ്, പി.എസ്. എൽഡി, ബിബിൻ വർഗീസ്, ബിന്ദ്യ ടി. നായർ, കദീജ വീരാൻ, ജമീല ഇല്യാസ്, റാബിയ പരീദ്, സഫിയ മുഹമ്മദ്, അബ്ദുൾഖാദർ, ദിൽഷാദ്, തഫ്‌സീല തുടങ്ങിയവർ സംസാരിച്ചു.