 
പറവൂർ: കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേയ്ക്കുവീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. ചിറ്റാറ്റുകര തൈവെപ്പിൽ സജീവ്കുമാറാണ് (കണ്ണൻ - 48) മരണമടഞ്ഞത്. ഇന്നലെ രാവിലെ ഒമ്പതരയോടെ പറവൂത്തറ മാർ ഗ്രിഗോറിയസ് അബ്ദുൽ ജലീൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പെയിന്റ് ചെയ്യുന്നതിനിടെ നാലാംനിലയിൽ നിന്നാണ് വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: വരാപ്പുഴ തോട്ടാപ്പിള്ളി പ്രിയ. മക്കൾ: നന്ദു കൃഷ്ണ, അലയ് കൃഷ്ണ.