ldf

കാലടി: 25 വർഷമായി യു.ഡി.എഫ് ഭരണത്തിലായിരുന്ന പാറപ്പുറം ക്ഷീരസംഘം തിരഞ്ഞെടുപ്പിൽ സി.പി.എം 6 സീറ്റ് നേടി ഭരണം പിടിച്ചെടുത്തു. അഴിമതി നടത്തിയതിനെ തുടർന്ന് വകുപ്പ് തല അന്വേഷണം നടത്തി യു.ഡി.എഫ് ഭരണ സമിതിയെ പിരിച്ചുവിട്ടതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. ടി.എസ്.ജയൻ, എ.ആർ. ബിബിൻ, പി.ഇ. ജോയി, സി.പി. രാജൻ,പങ്കജവല്ലി തേനൂർ, അജിത രഘു എന്നിവർ സി.പി.എമ്മിൽ നിന്നും പി.വി. തങ്കച്ചൻ,ബേബി ദേവസിക്കുട്ടി എന്നിവർ യു.ഡി.എഫിൽ നിന്നും ജയിച്ചു. 16 ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും.