കൊച്ചി: ജില്ലയിൽ വീണ്ടും പ്രതിദിന കൊവിഡ് നിരക്ക് ആയിരത്തിനടുത്തേക്ക്. ഇന്നലെ 987 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണവും റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്തത് 3488 പോസിറ്റീവ് കേസുകളാണ്. അതേസമയം 1324 പേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ഇന്നലെ പനിക്ക് ചികിത്സതേടി. കുന്നത്തുനാട്, തൃക്കാക്കര, ആലുവ, നെല്ലിക്കുഴി എന്നിവിടങ്ങളിലായി നാലുപേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 241 പേർ വയറിളക്കം ഉൾപ്പെടെ ജലജന്യരോഗങ്ങൾക്കും ചികിത്സതേടി.