തോപ്പുംപടി: മത്സ്യബന്ധനമേഖലയിൽ സബ്സിഡികൾ നിർത്തലാക്കുന്നതിനെതിരെ ജനീവയിൽ പ്രതിഷേധസമരം നടത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്ര ,പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഉള്ളവരടക്കം 34 പേർ പങ്കെടുത്തു. കേരളത്തിൽ നിന്ന് ആറുപേരുണ്ടായിരുന്നു. ചൈന, ജപ്പാൻ എന്നിവിടങ്ങളിലെ വൻകിട കപ്പലുകൾ നടത്തുന്ന മത്സ്യബന്ധനം മത്സ്യമേഖലയ്ക്ക് വൻ ഭീഷണിയാണുയർത്തുന്നത്. ചൂര, മത്തി, കണവ, ചാള തുടങ്ങി 120 ഓളം വിഭാഗങ്ങളിലെ മത്സ്യങ്ങൾ വംശനാശ ഭീഷണിയിലാണ്. മത്സ്യബന്ധന മേഖലയിലെ ചുഷണം തുടർന്നാൽ 2048ൽ ഭക്ഷ്യയോഗ്യ മത്സ്യദൗർലഭ്യത്തിന് സാദ്ധ്യതയേറെയാണെന്ന് വിലയിരുത്തുന്നു. വൻകിടയാനങ്ങളെ നിയന്ത്രിക്കുകയും പരമ്പരാഗത സമൂഹത്തിന് പ്രത്യേക പരിഗണന നൽകണമെന്നുമാണ് ആവശ്യം.