കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജിൽ രക്തദാനദിന സന്ദേശ റാലി നടത്തി. എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ പാതോളജി വിഭാഗം മേധാവി ഡോ. ഉഷ പുതിയോട് ഫ്ളാഗ് ഓഫ് ചെയ്തു. കോളേജ്ട്രസ്റ്റ് ചെയർമാൻ ബാബു പോൾ, പ്രിൻസിപ്പൽ ഡോ. ഷാജു വർഗീസ്, ബ്ലഡ് ഡൊണേണേഷൻ ഫോറം കോ- ഓർഡിനേറ്റർ ഡോ. കെ. എസ്. ഗ്രേസി, എൻ.സി.സി ഓഫീസർ ജിൻ അലക്‌സാണ്ടർ, ബ്ലഡ് ഡൊണേഷൻ വാളണ്ടിയർ സെക്രട്ടറി എം.ആർ. അഫ്‌സൽ തുടങ്ങിയവർ സംസാരിച്ചു.