ആലുവ: കെ.പി.സി.സി. ഓഫീസിന് നേരെ നടന്ന സി.പി.എം അക്രമത്തിനെതിരെ കീഴ്മാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ പി.ജെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.എ. മുജീബ്, ലൈസ സെബാസ്റ്റ്യൻ, കെ.കെ. അജിത് കുമാർ, വിനോദ് ജോസ്, റ്റി.എസ്. ഷറഫുദിൻ, കെ.എം. ജാനേഷ്, അനസ് പള്ളികുഴി , കെ.എ. പൗലോസ്, ഷിഹാബ് കുഴിക്കാട്ടിൽ, ലില്ലി ജോയി, ജോണി ക്രസ്റ്റഫർ എന്നിവർ നേതൃത്വം നൽകി.