കൊച്ചി: പൊലീസിന്റെ ഒത്താശയോടെ കേരളത്തിലെ ക്രമസമാധാന നില തകർക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരത്ത് കെ.പി.സി.സി ഓഫീസും എറണാകുളത്ത് ഡി.സി.സി ഓഫീസും ആക്രമിച്ച സി.പി.എം നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ഡൊമിനിക് പ്രസന്റേഷൻ, ടോണി ചമ്മിണി, എം.ആർ.അഭിലാഷ്, ഐ.കെ.രാജു, ജോസഫ് ആന്റണി, പോളച്ചൻ മണിയങ്കോട്, പി.സി.മാർട്ടിൻ, എൻ.ആർ.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.