പറവൂർ: കെ.പി.സി.സി ഓഫീസിന് നേരെ നടത്തിയ അക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പറവൂർ നിയോജമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. എം.ടി. ജയൻ, പി.ആർ. സൈജൻ, കെ.എ. അഗസ്റ്റിൻ, രമേഷ് ഡി. കുറുപ്പ്, വി.എ. പ്രഭാവതി, സജി നമ്പിയത്ത്, പി.എസ്. രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
പറവൂർ: മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് സിഐടിയു - കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ പറവൂർ നഗരത്തിൽ പ്രകടനം നടത്തി. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം പൊലീസ് പ്രകടനം തടഞ്ഞു. തുടർന്ന് നടത്തിയ സമ്മേളനം ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. കെ.എ. വിദ്യാനന്ദൻ, ടി.വി. നിഥിൻ, എ.ബി. മനോജ്, ടി.എസ്. രാജൻ, വി.എസ്. ഷഡാനന്ദൻ, കെ.എസ്. സനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.