നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽനിന്നുവീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി നസറുദീനാണ് (28) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ടരയോടെയായിരുന്നു അപകടം.
വിമാനത്താവളത്തിൽ പുതിയ അന്താരാഷ്ട്ര കാർഗോ ടെർമിനലിന്റെ നിർമ്മാണം നടക്കുന്നുണ്ട്. ഇവിടെ നിർമ്മാണവേലയ്‌ക്കെത്തിതാണ് നസറുദീൻ. നസറുദീനെ ഉടനെ അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബീഹാർ സ്വദേശിയായ തൊഴിലാളിക്കും കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് പരിക്കുണ്ട്.