തൃക്കാക്കര: ട്രിപ്പ് മുടക്കിയ 9 സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചു. എം.വി.ഐ രജി വർഗീസ്, എ.എം.വി.ഐ ഭരത് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വൈകിട്ട് സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹൈക്കോടതി പരിസരത്തും ഫൈനാൻസ് ഹാളിനു സമീപത്തും ട്രിപ്പ് മുടക്കിക്കിടന്ന ബസുകൾക്കെതിരെയാണ് നടപടി. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.