നെടുമ്പാശേരി: സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ വളപ്പിൽ' മാതൃക പച്ചക്കറി പ്രദർശനത്തോട്ടം' ഒരുക്കി. അൻവർസാദത്ത് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു.

കൃഷി അസി. ഡയറക്ടർ രാജേന്ദ്ര പ്രസാദ് പദ്ധതി വിശദീകരിച്ചു. ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.എം. പ്രദീപ്കുമാർ, എസ്.ഐ വി.കെ. പ്രദീപ്കുമാർ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ദിലീപ് കപ്രശ്ശേരി, അമ്പിളി ഗോപി, അമ്പിളി അശോകൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷക്കീല മജീദ്, ശോഭന സുരേഷ്‌കുമാർ, വിജിത വിനോദ്, നൗഷാദ് പാറപ്പുറം, ഇ.ഡി. ഉണ്ണികൃഷ്ണൻ, ജയ മുരളീധരൻ, ലത ഗംഗാധരൻ, നഹാസ് കളപ്പുരയിൽ തുടങ്ങിയവർ സംസാരിച്ചു.